Recent-Post

പാലോട്ട് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു, കൊലപാതകമെന്ന് സംശയം



പാലോട്: കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് വീണ് മരിച്ചു. സംഭവം കൊലപാതകമാണെന്ന് സംശയം. സംഭവത്തിൽ മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെരിങ്ങമ്മല താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്.



ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു സുഭാഷ് താമസിച്ചിരുന്നത്. ഇവിടെ പതിവായി സുഹൃത്തുക്കൾ എത്തി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും സുഹൃത്തുക്കളുമായി സുഭാഷ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


വീടിന്റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടികൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേയ്ക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുഭാഷ് വീഴുന്ന സമയം കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടുപേരെ സംഭവസമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. രാത്രി വീടിനുള്ളിൽ ഇവർ തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ മൊഴി നൽകി.



Post a Comment

0 Comments