Recent-Post

റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കു ദുരിതം



വെള്ളനാട്: കുളക്കോട്-കാരിക്കോണം അനൂപ് അവന്യു റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കു ദുരിതമായി. റോഡിലെ ടാറും മെറ്റലുകളും ഇളകിമാറി രൂപപ്പെട്ട കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് യാത്രാദുരിതമാകുന്നത്.



കുളക്കോട്, കൂവക്കുടി, വെള്ളനാട് എന്നിവിടങ്ങളിലുള്ളവർ കമ്പനിമുക്ക്, ആര്യനാട്, ഏലിയാവൂർപാലം തുടങ്ങിയ സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താൻ ആശ്രയിക്കുന്ന മൂന്നു കിലോമീറ്റർ ദൂരമുള്ള റോഡാണ് ശോച്യാവസ്ഥയിലായത്. റോഡിന്റെ പലഭാഗങ്ങളിലും മെറ്റലുകളിളകി കുഴിയായി. മഴപെയ്തു തുടങ്ങിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. റോഡിന്റെ വശങ്ങളിൽ ശരിയായ രീതിയിൽ ഓടകളില്ലാത്തതാണ് റോഡിൽ വെള്ളംകെട്ടാൻ പ്രധാന കാരണമായതെന്ന് നാട്ടുകാർ പറയുന്നു.



Post a Comment

0 Comments