Recent-Post

ബോണക്കാട് സ്റ്റേ ബസ് പുന:രാരംഭിച്ചു


ബോണക്കാട്: ബോണക്കാട് സ്റ്റേ ബസ് പുന:രാരംഭിച്ചു. ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രക്ക് പുലർച്ചെ ആറരക്ക് ജി.സ്‌റ്റീഫൻ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



കഴിഞ്ഞ മാസം മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി.സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ എത്തിച്ചത്. തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാരോട് പരാതി പറഞ്ഞിരുന്നു. പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു ബോണക്കാടുനിന്നും മടങ്ങിയത്.


വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ചടങ്ങിൽ എം എൽ എ ക്കൊപ്പം സന്തോഷത്തിൽ പങ്കാളികളാകാനുമെത്തി.

Post a Comment

0 Comments