
കാട്ടാക്കട: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പ്രിയരഞ്ജനെ തെളിവെടുപ്പിനെത്തിച്ചു. സംഭവം നടന്ന പുളിങ്കോട് ക്ഷേത്രത്തിനു സമീപം എത്തിച്ചാണ് തെളിവെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.






ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രിയരഞ്ജനെ കൊലപാതകം നടന്ന പുളിങ്കോട് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ എത്തിച്ച് തെളിവെടുത്തത്. കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരുന്നു തെളിവെടുപ്പ്. പ്രിയരഞ്ജൻ വാഹനം നിർത്തിയിരുന്ന സ്ഥലം, ആദി ശേഖർ സൈക്കിളിൽ നിന്ന സ്ഥലം എന്നിവ ചൂണ്ടിക്കാണിച്ച പ്രതി സംഭവത്തെക്കുറിച്ച് പോലീസിനോട് വിശദീകരിച്ചു.

അഞ്ചുമിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രിയരഞ്ജനുമായി മടങ്ങി. നാട്ടുകാരുടെ രോക്ഷപ്രകടനം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ പോലീസ് സാഹചര്യം വിലയിരുത്തിയ ശേഷമായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്. രാവിലെ മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ പ്രിയരഞ്ജന്റെ ഭാര്യ സാമൂഹ്യമാധ്യമങ്ങൾ വഴി കുടുംബത്തെ അധിക്ഷേപിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.