Recent-Post

പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്; കൊടുക്കാത്തതിന് ഭീഷണി



നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്. എൻസിപിയുടെ പേരിലായിരുന്നു പിരിവ്. 500 രൂപ കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി മഹേഷിന്റെ ഹോട്ടലിൽ സംഘം ഗുണ്ടാ പിരിവിന് എത്തിയത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


പണം നൽകാത്തതിന് പിരിവിനെത്തിയവർ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ ഭാര്യ തൊഴുതപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ടാണ് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചത്. വിതുര, പാലോട് സ്വദേശികളായ ശരവണനും ആനന്ദുമാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.



Post a Comment

0 Comments