Recent-Post

ആനാട് നിന്ന് ചാരായവും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു




നെടുമങ്ങാട്
: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 230 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന ഷാജി (38 ആണ് അറസ്റ്റിലായത്. സെക്ഷൻ 8(1) 8(2)& 55g പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




സർക്കിൾ ഇൻസ്പെക്ടർ ബി. ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവൻറ്റീവ് ഓഫീസർമാരായ പി. ആർ. രഞ്ജിത്ത്, എസ്. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സജി, എ. ഷജീം, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments