Recent-Post

അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഇന്ത്യയുടെ ആദിത്യ എൽ 1 ന് സാധിക്കും; മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ

 

 

തിരുവനന്തപുരം: ആഗോള കാലാവസ്ഥാ വ്യതിയാന കുറിച്ച് പഠിക്കാൻ ആദിത്യ എൽ1 നിർണ്ണായക പങ്കുവഹിക്കുമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ. അന്തരീക്ഷത്തിലും ആകാശത്തിലും നടക്കുന്ന അപൂർവ്വ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഇന്ത്യയുടെ ആദിത്യ എൽ 1 ന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം ഫലത്തിൽ ഇല്ലാതാകുന്ന ലഗ്രാൻജിയൻ പോയിന്റിന് ചുറ്റുമാണ് ആദിത്യ എൽ-1 സ്ഥാപിക്കുക. കുറഞ്ഞ ഇന്ധനം ജ്വലിപ്പിച്ച കൊണ്ടാണ് ഇത് പൂർത്തിയാക്കുക. ഏഴ് പേലോഡുകൾ പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൗത്യത്തിലൂടെ 24/7 സൂര്യനെ നിരീക്ഷിക്കാൻ കഴിയും. ഇതിൽ നിന്നുള്ള ഡാറ്റ അന്തരീക്ഷത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ വിശദീകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനും സഹായിക്കാനും , മുൻ ഐഎസ്ആർഒ ചെയർമാൻ കൂട്ടിച്ചേർത്തു.



ഏഴ് വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എൽ1 വഹിക്കുന്നത്,സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്താൻ ആവശ്യമായ ഡാറ്റ ശേഖരണമാണ് പേലോഡുകളുടെ കടമ. പേലോഡുകളിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും, മറ്റ് മൂന്നെണ്ണം പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും പാരാമീറ്ററുകൾ അളക്കുകയും ചെയ്യും.


ഇന്ത്യയുടെ സൗരോർജ്ജ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെകുറിച്ചുള്ള വിശദ പഠനമാണ്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും.

Post a Comment

0 Comments