
എറണാകുളം: അപ്പോളോ ടയേഴ്സിനു സമീപത്തുള്ള ലോറിത്താവളത്തിൽ 3 അംഗ സംഘം യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ചതായി പരാതി. ലോറി ഡ്രൈവർമാരായ തിരുവനന്തപുരം സ്വദേശി എസ്.ഷൈജു, സുഹൃത്ത് സത്യകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഷൈജുവിന്റെ കയ്യിനും സത്യകുമാറിന്റെ കാലിനും ഒടിവുണ്ട്. ഇവരെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രിയാണ് ആക്രമണം ഉണ്ടായത്.



ഇരുവരെയും ചവിട്ടി വീഴ്ത്തിയ മൂന്നംഗ സംഘം ലോറിയിൽ നിന്ന് ഇരുമ്പുകമ്പിയെടുത്തു ഇരുവരെയും മർദിക്കുകയായിരുന്നു. ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോജ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, ശ്രീനാഥ്, നിഷാദ്, ഷാബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ 3 പേരെയും റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.