
തിരുവനന്തപുരം: തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ കോൾ നിരന്തരമായി വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ. പൂജപ്പുര സെൻട്രൽ ജയിലിലെ പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.


ഓഗസ്റ്റ് 27-നാണ് ഒന്നാം ബ്ലോക്കിലെ ആറാമത്തെ മുറിയിൽ നിന്ന് ഫോണും രണ്ട് സിം കാർഡും ലഭിച്ചത്. ഇത് ജയിൽ സൂപ്രണ്ട് പൂജപ്പുര പോലീസിന് കൈമാറിയിരുന്നു. മൈാബൈൽ പോലീസ് ഉദ്യോഗസ്ഥരുടെ കൈവശം ഇരിക്കുമ്പോൾ തന്നെ ജയിൽ ഉദ്യോഗസ്ഥർ വിളിച്ചു. സന്തോഷ് കുമാറിന്റെ ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി സംഘത്തിലെ ഒരാൾ പണം അയച്ചതായി കണ്ടെത്തുകയായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.