
കാലടി: കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പുതിയക്കര കുന്നേക്കാടന്‍ വീട്ടില്‍ ജോണസനാ(50)നാണ് വെട്ടേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ധുവായ പുതിയക്കര കുന്നേക്കാടന്‍ വീട്ടില്‍ ദേവസിക്കുട്ടി(65)യെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാവിലെ എട്ടിനാണ് സംഭവം.
ജോണ്സണ് ബുധനാഴ്ച രാവിലെ ദേവസിക്കുട്ടിയുടെ വീട്ടിലെത്തി ദേവസിക്കുട്ടിയുടെ ഭാര്യയെ അസഭ്യം പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ദേവസി വെട്ടുകത്തി കൊണ്ട് ജോണ്‍സന്റെ തലയില്‍ വെട്ടുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.