Recent-Post

വാളിക്കോട്ട് ബേക്കറിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിലായി



നെടുമങ്ങാട്: വാളിക്കോട്ട് ബേക്കറിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിലായി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വാളിക്കോട് ജങ്ഷനിലുള്ള ഷെര്‍ഷാദിന്റെ ബേക്കറിക്ക് നേരെ കുപ്പിയില്‍ പെട്രോള്‍ നിറച്ച് എറിഞ്ഞത്. കടയുടെ മുന്നില്‍ വീണ് കത്തി. ആര്‍ക്കും പരുക്കില്ല. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 





നെട്ടയില്‍ താമസിക്കുന്ന വിധുവാണ് ബോംബെറിഞ്ഞ സംഘത്തിലെ ഒരാള്‍. വിധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിധുവും സുഹൃത്തായ അനന്ദുവും ചേര്‍ന്ന് ഇന്നലെ വൈകിട്ട് അന്‍സില്‍ എന്ന് പറയുന്ന മറ്റൊരാളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇത് കണ്ടുനിന്ന നാട്ടുകാര്‍ ഇവരെ അവിടെ നിന്ന് തല്ലിയോടിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് നാട്ടുകാര്‍ നിന്ന് സ്ഥലത്തുള്ള ബേക്കറിക്ക് നേരെ ബോംബെറിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവശേഷിക്കുന്ന പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.


Post a Comment

0 Comments