Recent-Post

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു



അടൂര്‍: അടൂരിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് അപകടം.

കൊട്ടാരക്കരയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസും കോട്ടയത്തുനിന്ന് ചരക്കുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.


ഇടിയില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലേയും ലോറിയിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 8 പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  


Post a Comment

0 Comments