Recent-Post

അമ്മയ്‌ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ നാലു വയസ്സുകാരന്റെ സ്വർണമാല പിടിച്ചുപറിച്ച നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ



 

നെയ്യാറ്റിൻകര: ആശുപത്രിയിൽ അമ്മയ്‌ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ നാലു വയസ്സുകാരന്റെ സ്വർണമാല പിടിച്ചുപറിച്ച സ്ത്രീയെ അറസ്റ്റുചെയ്തു. നെടുമങ്ങാട് ഇരിഞ്ചയം ലക്ഷംവീട് കോളനിയിൽ ശ്യാമള (61) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആയിരുന്നു സംഭവം.


പെരുമ്പഴുതൂർ സ്വദേശിനി മഞ്ജു, മകൻ ബിനോയെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു. പടികൾ കയറുന്നതിനിടെ ബിനോയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവന്റെ സ്വർണമാല ശ്യാമള പിടിച്ചുവലിച്ചു പൊട്ടിക്കുകയായിരുന്നു. ഇത് കണ്ട മഞ്ജു ഇവരെ തടഞ്ഞുവെച്ചു. മറ്റുള്ളവരും കൂടിയെത്തിയതോടെ ശ്യാമളയ്ക്ക് രക്ഷപ്പെടാനായില്ല. നെയ്യാറ്റിൻകര പോലീസെത്തി ശ്യാമളയെ കസ്റ്റഡിയിലെടുത്തു. മാല പിടിച്ചു പറിക്കുന്നതിനിടെ ബിനോയുടെ കഴുത്തിന് സാരമായി പരിക്കേറ്റു. ശ്യാമളയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments