Recent-Post

വിൽപനക്കായി വീട്ടിൽ ചാരായം വാറ്റിയയാളെ പോലീസ് അറസ്റ്റു ചെയ്തു



പാലോട്: വിൽക്കാനായി വീട്ടിൽ ചാരായം വാറ്റിയയാളെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി കേസിലെ പ്രതിയായ പാലോട് വില്ലേജിൽ താന്നിമൂട് ആലംമ്പാറ ആര്യാഭവനിൽ അരുൺ (25) ആണ് അറസ്റ്റിലായത്. അരുൺ വീട്ടിൽ ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.


പോലീസിനെ കണ്ട് പ്രതി വാറ്റുപകരണങ്ങളും ചാരായവും ഉപേക്ഷിച്ച് ഓടിരക്ഷപ്പട്ട് ഒളിവിലിരിക്കുമ്പോഴാണ് നെടുമങ്ങാട് ഡിവൈ.എസ്‌.പി. ബൈജുകുമാറിന്റെയും പാലോട് പോലീസ് ഇൻസ്പെക്ടർ പി.ഷാജിമോന്റെയും നേതൃത്വത്തിൽ പിടികൂടിയത്. 25 ലിറ്റർ വാഷും ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.



Post a Comment

0 Comments