Recent-Post

നെടുമങ്ങാട് റവന്യൂ ടവറിലെ ലിഫ്റ്റിൽ രണ്ടുപേർ കുടുങ്ങി



നെടുമങ്ങാട്: റവന്യൂ ടവറിലെ ലിഫ്റ്റിൽ രണ്ടുപേർ കുടുങ്ങി. ലിഫ്റ്റിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. 15 മിനിറ്റോളം ഇവർ കുടുങ്ങി കിടന്നു. ഫയർഫോഴ്‌സ് എത്തി ഹൈഡ്രോളിക് ജാമർ ഉപയോഗിച്ച് ലിഫ്റ്റ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. കറണ്ട് പോയപ്പോൾ ഇൻവെർട്ടർ പ്രവർത്തിക്കാത്തതാണ് ആളുകൾ ലിഫ്റ്റിൽ കുടുങ്ങാൻ കാരണം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




ഓണാഘോഷ സദ്യ കഴിക്കാൻ എത്തിയ കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ കിളിമാനൂർ സ്വദേശി സുകേഷ്, റവന്യൂ ഉദ്യോഗസ്ഥൻ രഞ്ജു എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
 

പലപ്പോഴും ലിഫ്റ്റ് പ്രവർത്തിക്കാറില്ല. കയറുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കുടുങ്ങിക്കിടക്കാനും സാധ്യത ഏറെയാണ്. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കാറില്ല എന്ന ആക്ഷേപവും ഉണ്ട്.

Post a Comment

0 Comments