നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് രോഗിക്ക് പരിക്ക്. നെഞ്ചുവേദനക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കയറ്റുന്നതിനിടയിലാണ് സ്ട്രച്ചർ തകർന്ന് വീണത്. രോഗിയായ പനവൂർ മാങ്കുഴി സ്വദേശിനി ലാലി തറയിൽ വീണു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.

നേരത്തെ തന്നെ നടുവിന്റെ ഡിസ്കിന് പ്രശ്നമുളള ലാലി ആറ് മാസമായി ആയുർവേദ ചികിത്സയിലായിരുന്നു. വീഴ്ച്ചയിൽ നടുവിന് ചെറിയ പ്രശ്നം ഉണ്ടായതായാണ് വിവരം. ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ് ലാലി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.