Recent-Post

ഓണക്കിറ്റ് വിതരണം ചെയ്തു



വിതുര:
മരുതാമല വാർഡിലെ ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കവടിയാർ നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അറുപതോളം ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

 



ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ ഓണകിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ, എസ്.റ്റി.പ്രൊമോട്ടർ അശ്വതി, ഊര് മൂപ്പൻ ഈച്ചൻ കാണി, വാർഡ് വികസന സമിതി അംഗം ഡി.റോബിൻസൺ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments