
ആര്യനാട്: വീട്ടിൽ എത്തി 5 പവനോളം വരുന്ന മുല്ലമൊട്ടുമാല കവർന്ന കേസിൽ കൂട്ടുകാരി അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ് വലിയതുറ എസ്.എം.ഹൗസിൽ എം.സുകന്യ (22) യെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം പമ്മത്തുംമൂല വീട്ടിൽ കൃഷ്ണേന്ദുവിന്റെ 36 ഗ്രാം വരുന്ന മാലയാണ് നഷ്ടപ്പെട്ടത് കൃഷ്ണേന്ദുവിന് ഒപ്പം പ്ലസ്ടുവിന് പഠിച്ചിരുന്ന സുകന്യ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കാണണമെന്ന് പറഞ്ഞാണ് കഴിഞ്ഞ ജൂലൈ 8ന് പകൽ 11 ഓടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് കൃഷ്ണേന്ദുവിന്റെ വിവാഹം നടന്നത്.



കൃഷ്ണേന്ദുവിന്റെ വീട്ടിൽ എത്തിയ ദിവസം തന്നെ മണക്കാട് ഉള്ള ഒരു കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് രണ്ട് തവണയായി 87,000 രൂപ സുകന്യയുടെ അക്കൗണ്ടിൽ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതോടെ മാല കവർന്നതിന് പിന്നിൽ സുകന്യ ആണെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു.കഴിഞ്ഞ ദിവസം മൊബൈൽ ലൊക്കേഷൻ കാണിച്ച കഴക്കൂട്ടത്ത് നിന്ന് ആര്യനാട് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതി സുകന്യ ആണെന്ന് തെളിഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. ചാലയിലെ സ്വർണക്കടയിൽ വിറ്റ തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തു. ഫാഷൻ ഡിസൈനർ ആണെന്നും ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുകയാണെന്നും പൊലീസിനോട് സുകന്യ വെളിപ്പെടുത്തി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.