Recent-Post

എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം ഉദ്ഘാടനം ചെയ്തു

 



നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് ഗ്രാമപഞ്ചായത്തിലെ ചേലയിൽ വാർഡിൽ നടപ്പിലാക്കുന്ന എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് അനിൽകുമാർ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് സൊസൈറ്റിയിൽ വെച്ച് ഏകദിന മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ സമാപന സമ്മേളനം റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ നിർവഹിച്ചു.



യോഗത്തിൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം എസ് പ്രശാന്ത്, നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, മദ്യനിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഇല്യാസ് പത്താം കല്ല്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ, സിനിമ, സീരിയൽ താരം കെ.എസ്. പ്രമോദ്, ഗാന്ധിയൻ കർമ്മവേദി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ്, ജെ. ജയരാജ്, ജെ.ബാബു, ന്യൂട്രീഷൻ സെന്റർ ഭാരവാഹികളായ ചന്ദ്രസേനൻ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments