Recent-Post

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുനേരേ നെടുമങ്ങാട്ട് കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു



നെടുമങ്ങാട്: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുനേരേ നെടുമങ്ങാട് കോളേജ് കവാടത്തിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധം. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചു. കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടു എന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്. നെടുമങ്ങാട് ഗവ. കോളേജിന്റെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.   നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

 



കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ, ബ്ലോക്ക് ജന. സെക്രട്ടറിമാരായ അഭിജിത്ത് മഞ്ച, ജെറി, ജിത്തു തുടങ്ങിയവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.


Post a Comment

0 Comments