Recent-Post

കുര്യാത്തിയിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു



നെടുമങ്ങാട്: കുര്യാത്തിയിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയശേഷം മുറിയിൽ കയറി കതകടച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് മനോജ് സ്വയം കഴുത്ത് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. വലിയമല പോലീസ് കേസെടുത്തു. മനോജ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട്ടിലെ ഒരു ഫാക്ടറി തൊഴിലാളിയാണ് മനോജ്.

Post a Comment

0 Comments