
നെടുമങ്ങാട്: ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നെടുമങ്ങാട് പുതിയതായി അനുവദിച്ച എസ്.സി /എസ്.റ്റി (പിഒഎ ആക്ട്) സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം ലഭ്യമാക്കുന്നതിന് സ്‌പെഷ്യൽ കോടതി നിലവിൽ വരുന്നത്തോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

സബ് കോടതി, രണ്ട് മജിസ്‌ട്രേട്ട് കോടതി, രണ്ട് മുൻസിഫ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി, പോക്‌സോ കോടതി എന്നിങ്ങനെ നിലവിൽ നെടുമങ്ങാട് പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് കോടതികളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.


പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി ജഡ്ജി പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സി.എസ് ശ്രീജ, നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് കോലിയക്കോട് സി.ഒ മോഹൻകുമാർ, നെടുമങ്ങാട് കുടുംബ കോടതി ജഡ്ജി കെ.പി സുനിൽ, ബാർ അസോസിയേഷൻ സെക്രട്ടറി എം. തുളസീദാസ് എന്നിവരും പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.