Recent-Post

നെടുമങ്ങാട്ട് പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീ പോലീസ് പിടിയിൽ



നെടുമങ്ങാട്: പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീ പോലീസ് പിടിയിൽ. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം. സംഭവത്തിൽ തൊളിക്കോട് മുക്കുവൻതോട് പണ്ടാരവിള തൊട്ടരികത്തുവീട്ടിൽ മാലിനി (35) നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.



ബ്ലൂബെറി എന്ന ബ്യൂട്ടിപാർലറിൽ ഉച്ചയ്ക്ക് ശേഷം പർദ്ദ ധരിച്ച് മുഖംമൂടി കണ്ണുകൾ മാത്രം പുറത്തു കാണാത്തക്ക രീതിയിൽ ശിരോവസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തുകയും തലമുടി സ്മൂത്തിനിംഗ് ചെയ്യണമെന്ന് പറയുകയും എത്ര രുപയാകും എന്ന് ചോദിച്ച് കാര്യം തിരക്കുകയും ചെയ്തു നാത്തൂൻ വരുന്നതു വരെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ് സ്ഥാപനത്തിൽ ഇരുന്നു.


ഇതിനിടയിൽ സ്ഥാപനത്തിലെ സ്റ്റാഫ് ആയ ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ കഴുത്തിൽ കിടന്ന മാല പിടിച്ചു നോക്കി സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി കാത്തിരുന്നു. ആരുമില്ലായിരുന്ന സമയത്ത് പർദ്ദ ഇട്ട സ്ത്രീ ബാഗിൽ നിന്നും മുളകുപൊടിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തെറിഞ്ഞു.


കണ്ണിൽ മുളക് പൊടി വീണ് ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ല് ഡോർ പൊട്ടിച്ച് വെളിയിൽ ഇറങ്ങി നിലവിളിച്ചു. പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേർന്ന് പർദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞു വച്ചു. തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു 

Post a Comment

0 Comments