Recent-Post

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം; യുവമോർച്ച മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു



നെടുമങ്ങാട്: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ നെടുമങ്ങാട് ജില്ലാ ആശുപത്രി മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. യുവമോർച്ച പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. യുവമോർച്ച നേതാക്കളും ബിജെപി നേതാക്കളും പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



തുടർന്ന് നടന്ന യോഗം യുവമോർച്ച തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ സജിത്ത് ഉദ്ഘാടനം ചെയ്തു.മലയോര മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരില്ലാത്തതും, മോർച്ചറിയുടെ ഫ്രീസർ സംവിധാന തകരാർ ശരിയാക്കണമെന്നും, ഡയാലിസിസ് യൂണിറ്റ്, എക്സ്റെ, സ്കാനിംഗ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും, ആശുപത്രിയിയുടെയും മുനിസിപ്പാലിറ്റിയുടെയും ആംബുലൻസുകളുടെ അറ്റകുറ്റ പണികൾ ഉടൻ നടത്തണമെന്നും, അത്യാഹിത വിഭാഗം പ്രവർത്തനം കാര്യക്ഷമ മാക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും, ഞായറാഴ്ച്ച ദിനങ്ങളിൽ ആശുപത്രി കാന്റീൻ പ്രവർത്തിക്കാത്തത്തിൽ ശാശ്വത പരിഹാരം കാണണമെന്നും യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സജിത്ത് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.


യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് മോഹൻ, ജനറൽ സെക്രട്ടറി ശാലു, മണ്ഡലം സെക്രട്ടറി സുജിത്ത്,യുവമോർച്ച ജില്ലാ ട്രഷറർ സഞ്ജു, യുവമോർച്ച നെടുമങ്ങാട് ടൗൺ ഏരിയ പ്രസിഡന്റ്‌ ശക്തി, ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഹരിപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ കരകുളം സുനിൽ, പൂവത്തൂർ ഏരിയ പ്രസിഡന്റ്‌ മിഥുൻ, ജനറൽ സെക്രട്ടറി കനകരാജൻ, കച്ചേരി ഏരിയ സെക്രട്ടറി വിമൽ കുമാർ, നെടുമങ്ങാട് ടൗൺ ഏരിയ പ്രസിഡന്റ്‌ സുമ്മയ്യ മനോജ്‌, ജനറൽ സെക്രട്ടറി പ്രസാദ് കോട്ടപ്പുറം, ശ്രീജിത്ത്‌,കുട്ടൻ, പ്രശാന്ത് മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments