Recent-Post

നെടുമങ്ങാട്ട് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ തകർത്തു



നെടുമങ്ങാട്: നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ തകർത്തു. ഗേൾസ് സ്‌കൂളിന് സമീപം പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലാണ് മധ്യവയസ്‌കൻ അടിച്ചു തകർത്തത്. കോട്ടയ്ക്കൽ സ്വദേശി പുരുഷോത്തമനാണ് ചില്ലുകൾ തകർത്തത്. നെടുമങ്ങാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
 


റോഡിൽ സ്ഥാപിച്ചിരുന്നു സൈൻ ബോർഡ് കൊണ്ട് കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. പൊലീസിനെയല്ല ആരെയും വിളിച്ചോ, എനിക്ക് പേടിയില്ല... എന്നൊക്കൊ ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.ഇയാൾ മദ്യലഹരിയിലാണ് ചില്ലുകൾ തകർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.  

Post a Comment

0 Comments