Recent-Post

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു



നെടുമങ്ങാട്
: സീനിയർ ചേമ്പർ ഇന്റർനാഷണൽ തിരുവനന്തപുരം ശാഖയുടെ നേതൃത്വത്തിൽ നെടുമങ്ങാട് പനവൂർ പി എച് എം കെ എം വിഎച് എസ് എസ്സിലെ ഹൈസ്കൂൾ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. പനവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് മിനി കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു. പി റ്റി എ വൈസ് പ്രസിഡന്റ്‌ അയൂബ് പാറയടിയിൽ അധ്യക്ഷനായി.


ഹെഡ്മിട്രെസ് ഐ ജി പ്രേമകല, വാർഡ് മെമ്പർ ഹസീന ബീവി, എസ് സി ഐ പ്രസിഡന്റ്‌ ദീപക് നാഗപ്പൻ, സെക്രട്ടറി അരവിന്ദ് നായർ, ട്രഷറർ ഷബീർ, സ്കൂളിലെ മുൻ പ്രിൻസിപ്പളും എസ് സി ഐ ജോയിന്റ് സെക്രട്ടറിയുമായ ശ്രീകുമാർ നായർ, എം കെ മുജീബ്, ബിനു ശശിധരൻ, അജു മണി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments