Recent-Post

നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ സൈക്കിള്‍ ഇടിച്ച് ​ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുദ്യോ​ഗസ്ഥൻ മരിച്ചു



കല്ലറ: നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ സൈക്കിള്‍ ഇടിച്ച് ​ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുദ്യോ​ഗസ്ഥൻ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റായിരുന്ന ഹിരണ്‍രാജ് തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി. ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു.



കഴിഞ്ഞ ബുധനാഴ്ച കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കേ നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍തന്നെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് 5 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ കല്ലറയിലെ കുടുംബവീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

0 Comments