പുനലൂർ: നഗരസഭയിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽനിന്ന് വിട്ടുനിന്ന കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ വീതം പിഴ. ബുധനാഴ്ച നടന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിലും സാംസ്കാരിക ഘോഷയാത്രയിലും പങ്കെടുക്കാത്തവർക്കാണ് പിഴയിട്ടത്.


മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി ഇതാദ്യമല്ല. പഴകുറ്റി പാലം ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അംഗം കുടുംബശ്രീ അംഗങ്ങളുടെ വാട്സആപ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്തായത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.