Recent-Post

കോൺഗ്രസ്‌ അനുമോദന ചടങ്ങ് നടത്തി


 

വിതുര: കോൺഗ്രസ്‌ തേവിയാരുകുന്ന് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും അനുമോദന ചടങ്ങും നടത്തി. കെ.പി.സി.സി. അംഗം കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ റ്റി.സുദർശനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.വീണ.എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരത്‌ ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യ മുഴുവൻ നടന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എസ്. റ്റി. അനീഷിനെ ചടങ്ങിൽ അനുമോദിച്ചു.



ഡിസിസി ജനറൽ സെക്രട്ടറി കൃഷ്ണൻകാണി,ഡിസിസി അംഗങ്ങളായ എസ്.കുമാരപിള്ള, സോമൻ നായർ, സക്കീർ ഹുസൈൻ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ആനപ്പാറ, കെ.കെ.രതീഷ്, ജി.ഡി.ഷിബുരാജ്, ആദിവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കുമാരി സൗമ്യ, ആദിവാസി കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കരിപ്പാലം സുരേഷ്, ബ്ലോക്ക്‌ മെമ്പർ എ.എം.ഷാജി, പഞ്ചായത്ത് മെമ്പർ ലതകുമാരി, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ ലേഖ കൃഷ്ണകുമാർ, സിതാര രവീന്ദ്രൻ, അനീഷ് കരിപ്പാലം, വസന്തൻ, ശ്യാം തുടങ്ങിയവർ സംസാരിച്ചു.


എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും വിവിധ മേഖലകളിലും മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു. കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി.

Post a Comment

0 Comments