Recent-Post

അരുവിക്കരയിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ളാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു



അരുവിക്കര:
കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ളാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. 13-കാരനായ ബിജിനാണ് മുങ്ങിമരിച്ചത്. അരുവിക്കര ഗവ എച്ച് എസ് എസിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്. സ്കൂൾ കഴിഞ്ഞ ശേഷം നാല് സുഹൃത്തുക്കളുമായി ആറിൽ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയിൽ ബിജിൻ മുങ്ങിത്താഴ്ന്നു എന്നാണ് വിവരം. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.




Post a Comment

0 Comments