Recent-Post

പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാഭാരവാഹി യോഗം നടന്നു






തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാഭാരവാഹി യോഗം എസ് സി മോർച്ച ജില്ലാപ്രസിഡന്റ് പ്രശാന്ത് മുട്ടത്തറയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ കാര്യാലത്തിൽ നടന്നു. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത് ഉദ്ഘാടനം നിർവഹിച്ചു. എസ് സി മോർച്ചസംസ്ഥാന സമിതി അംഗവും ജില്ലാ പ്രഭാരി രമേശ് കൊച്ചുമുറി യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.




സംസ്ഥാന സമിതി അംഗം മധു യോഗത്തിൽ പങ്കെടുത്തു മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. തിരുവനന്തപുരംജില്ലാ ജനറൽ സെക്രട്ടറി മഹേഷ് യോഗത്തിൽ സ്വാഗതം അർപ്പിച്ചു സംസാരിച്ചു.
തിരുവനന്തപുരം പാർലമെന്റ് ഫുൾടൈമർ ബിജു, ജില്ലാവൈസ് പ്രസിഡന്റ് പാറയിൽ മോഹനൻ, ജില്ലാ സെക്രട്ടറിമാരായ മഹേഷ് കുര്യാത്തി ബാബു കഴക്കൂട്ടം, മനോജ് പാപ്പനംകോട്, ട്രഷറർ രാധാകൃഷ്ണൻ, ഐടി സെൽ കൺവീനർ പ്രശാന്ത് വഴയില, മീഡിയ സെൽ കൺവീനർ രഞ്ജിത്ത്, ജില്ലാ ചാത്രാസ് പ്രമുഖ് നിജു നാരായണൻ, ജില്ലാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി നിശാന്ത് വഴയില യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

0 Comments