Recent-Post

ഡോക്ടറുടെ കൊലപാതകം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു


 

നെടുമങ്ങാട്
: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്‌ടർമാരും പണിമുടക്കിൽ പങ്കെടുക്കും. നാളെ രാവിലെ 8 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാ​ഗങ്ങളിൽ സേവനം ലഭ്യമാകും.


അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും പണിമുടക്കിയിട്ടുണ്ട്. ചികിത്സയ്‌ക്കെതിയ രോഗികൾ ഡോക്ടർമാരുടെ സമരംമൂലം വലയുന്നു. നിരവധി രോഗികളാണ് സമരംമൂലം പ്രതിസന്ധിയിലായത്. എന്നാൽ അത്യാവശ്യ സേവനങ്ങൾ അത്യാഹിത വിഭാഗത്തിലുമുള്ള രോഗികൾക്കുവേണ്ട ചികിത്സ ലഭ്യമാക്കുമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

Read Also...... ആശുപത്രിയിൽ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു

ഡോക്‌ടറുടെ മരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഐ എം എയും അറിയിച്ചു. സംഭവത്തിൽവിശദമായ അന്വേഷണം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. 

Post a Comment

0 Comments