.png)

കാച്ചാണി സ്വദേശിനി അനുപ്രിയായാണ് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം പതിനൊന്നിനാണ് കാച്ചാണിയിലെ വീട്ടിൽ അനുപ്രിയ എന്ന ഇരുപത്തിയൊൻപതുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലാണ് അനുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലെ മുറിയിലേക്ക് അനുപ്രിയ പോയി വൈകിട്ട് ഏറെ നേരമായിട്ടും അനുപ്രിയയെ താഴേയ്ക്ക് കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു അനുപ്രിയയുടെ വിവാഹം. അഞ്ചൽ ഏരൂർ സ്വദേശിയായ മനുവാണ് അനുപ്രിയയുടെ ഭർത്താവ്.

വിദേശത്തായിരുന്നു മനുവിന് ജോലി. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ മനു ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയിരുന്നു. ഇതിനിടയിൽ അനുപ്രിയ ഗർഭിണിയായെങ്കിലും അബോർഷൻ ആകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് അനുപ്രിയ പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും സമാനരീതിയിൽ പ്രതികരിച്ചതോടെ അനുപ്രിയ മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഭർത്താവിനേയും വീട്ടുകാരെയും കുറിച്ച് എഴുതിയിട്ടുള്ള 6 പേജുള്ള കത്ത് അനുപ്രിയയുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ശേഷം ഒരുമാസം മാത്രമാണ് അനുപ്രിയ ഭർത്താവിന്റെ വീട്ടിൽ താമസിച്ചത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് മടങ്ങിവന്നിരുന്നു. ഭർത്താവ് മനു തന്നെ നിരന്തരം കുറ്റപ്പെടുത്തുകയാണെന്ന് അനുപ്രിയ പറഞ്ഞതായി സഹോദരി അഖില ആരോപിച്ചിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഭർതൃ മാതാവിന്റെയും പിതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തുള്ള ഭർത്താവ് മനുവാണ് കേസിലെ ഒന്നാം പ്രതി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.