Recent-Post

ലേഡി ബ്യൂട്ടീഷ്യൻസ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു




 
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (KSBA) ലേഡി ബ്യൂട്ടീഷ്യൻസ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു.



മാറിവരുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് അതിപ്രാധാന്യമുള്ള സാഹചര്യത്തിലാണ് ലേഡീസ് ബ്യൂട്ടീഷൻ സമ്മേളനം നടന്നത്.


ലേഡി ബ്യൂട്ടീഷ്യൻസ് ചെയർമാൻ സജീറ മാഹീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത സംഘം സെക്രട്ടറി യമുന സുരേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് സന്തോഷ്‌ സി, ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ തില്ലാന, ജില്ലാ ട്രഷറർ വളപ്പിൽ അനിൽ, സംസ്ഥാന കമ്മിറ്റി അംഗം മൂന്നാംമൂട് സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ബാലരാമപുരം മണി തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ പ്രമീള ടിഎം നന്ദി പറഞ്ഞു.

Post a Comment

0 Comments