Recent-Post

കാട്ടാക്കടയിൽ ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ



കാട്ടാക്കട: കാട്ടാക്കടയിൽ ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ. തൂങ്ങാംപാറ സ്വദേശി അപ്പൂസ് എന്ന് വിളിക്കുന്ന ഉൻമേഷ് രാജ്, കള്ളിക്കാട് മൈലക്കര സ്വദേശി ശ്രീരാജ് എന്നിവരെയാണ് എക്സിയസ് അറസ്റ്റ് ചെയ്തത്.




തൂങ്ങാംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായാണ് ഉമേഷ് രാജിനെ പിടികൂടിയത്. കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് മുൻവശത്ത് വച്ച് ബൈക്കിൽ കൊണ്ടുവന്ന 20 ഗ്രാം കഞ്ചാവുമായാണ് ശ്രീരാജ് അറസ്റ്റിൽ ആയത്.


എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ്കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ് വനിത സിവിൽ എക്സൈസ് ഓഫീസർ വീവ, ഡ്രൈവർ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments