
അരുവിക്കര: അവധിക്കാലം ആഘോഷിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗ വാസനകളുടെ പ്രോത്സാഹനത്തിനും അറിവിനും വിനോദത്തിനു മായി അരുവിക്കര മൈലമൂട് കേന്ദ്രമായി പ്രവൃത്തിക്കുന്ന തീരം റസിഡൻസ് അസോസിയേഷൻ അവധിക്കാല ക്യാമ്പ് (കിങ്ങിണിക്കൂട്ടം 2023)സംഘടിപ്പിച്ചു. അരുവിക്കര ഐബിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ അരുവിക്കര വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പ്ലാൻ്റ് നേരിട്ട് കണ്ട് മനസിലാക്കുന്നതിനും, പേപ്പർ ക്രാഫ്റ്റ്,ചിത്ര രചന, പാട്ടുകൾ, വിവിധ മത്സരങ്ങൾ എന്നിവ നടത്തി.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.