Recent-Post

ചുള്ളിമാനൂരിൽ മരം കടപുഴകി വീണു

 

 
നെടുമങ്ങാട്: തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.


ഇന്ന് ഉച്ചയ്ക്ക് നെടുമങ്ങാടിന്റെ മലയോര മേഖലകളിൽ കനത്തമഴ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടയിരുന്നു. ചുള്ളിമാനൂർ ജംങ്ഷനിൽ നിന്ന മരമാണ് കടപുഴകി വീണത്. വൈദ്യുത പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്. അളപായമില്ല.

അതേസമയം ഇന്ന് ഉച്ചയോടുകൂടി ആരംഭിച്ച കാറ്റും മഴയും മലയോരമേഖലകളിൽ ശക്തമായി തുടരുകയാണ്. 


Post a Comment

0 Comments