Recent-Post

നെടുമങ്ങാട് ആർഡിഒ ഓഫിസിൽ രാത്രിയിൽ മോഷണ ശ്രമം



 

നെടുമങ്ങാട്: ആർഡിഒ ഓഫിസിൽ ഞായറാഴ്ച രാത്രിയിൽ മോഷണ ശ്രമം. വാളിക്കോടിന് സമീപം കൊപ്പത്ത് പ്രവർത്തിക്കുന്ന ഓഫിസിന്റെ ഒന്നാം നിലയുടെ പിന്നിലെ വാതിൽ അടിച്ച് പൊട്ടിച്ച് ആണ് മോഷ്ടാവ് അകത്ത് കടന്നത്. അവിടെ ഫയൽ കെട്ടുകൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. താഴത്തെ നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.


ഏതോ വീട് ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച് ആയിരിക്കാം മോഷ്ടാവ് വാതിൽ കുത്തിപ്പൊട്ടിച്ചു കയറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments