.png)

ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. പുലർച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

ഇന്നലെ അർധരാത്രയോടെ കിണറ്റിൽ വീണ കരടി നിലവിൽ അവശനാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കരടിയെ മയക്കുവെടി വച്ച് പുറത്തെടുക്കാനുള്ള തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തിൽ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്.
തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ അലക്സാണ്ടർ ജേക്കബിന്റെ നേതൃത്വത്തിൽ കരടിയെ മയക്കുവെടി വച്ച് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. കരടിയെ മയക്കുവെടിവച്ചിട്ടുണ്ട്. ആവശ്യത്തിന് സമയമെടുത്ത് മയങ്ങിയതിന് ശേഷം കരടിയെ പുറത്തെടുക്കുമെന്നാണ് ഡോക്ടർ നൽകുന്ന വിവരം. കരടി പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.