Recent-Post

വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു

 



വെള്ളനാട്: കിണറ്റിൽ വീണ കരടി ചത്തു. കിണറ്റിൽ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി. തുടർന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെത്തിച്ച കരടിയെ പരുത്തിപ്പള്ളി ഫോറെസ്റ്റ് ഓഫീസിലേക്ക് മാറ്റി.


വനം വകുപ്പിനെതിരെ ഗുരുതര ആരോപണം. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയായി ആരോപിക്കപ്പെടുന്നുണ്ട്.


മയക്കുവെടിവെച്ച് കരടിയെ വലയിൽ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ദീർഘനേരം കരടി വെള്ളത്തിൽ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ഒന്നര മണിക്കൂറത്തെ പരിശ്രമത്തിനോടുവിൽ ആണ് കരടിയെ പിറത്തെത്തിച്ചത്.

Post a Comment

0 Comments