Recent-Post

ബൈക്ക് യാത്രിക്കാരനായ യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ





തേക്കട: മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രിക്കാരനായ യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക. വൈല്ലൂർ മംഗലാപുരം - ഷിബിന കോട്ടേജിൽ ഷംനാദ് (31), പഴകുറ്റി അനിത ഭവനിൽ അഖിൽ (31) എന്നിവരെയാണ് വട്ടപ്പാറ പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചാത്തന്നൂർ താഴം കല്ലുവിള വീട്ടിൽ അതിൽ കൃഷ്ണൻ (30) നെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.




ഇക്കഴിഞ്ഞ പതിനാലിനു വൈകുന്നേരം അഞ്ചാരയോടെ തേക്കടയിലാണ് സംഭവം. കാട്ടാക്കടയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് അതിൽ കൃഷ്ണൻ. ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വരുന്നവഴി പഴകുറ്റി ഭാഗത്ത് വെച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്ത പരാതിക്കാരനോടും മറ്റു യാത്രക്കാരോടും തർക്കം തുടങ്ങിയതിനെ തുടർന്ന് വഴിമധ്യേ പല വാഹനങ്ങളിൽ ഇടിക്കുവാൻ ശ്രമിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് പഴകുറ്റി വെമ്പായം റോഡിൽ വച്ചു വീണ്ടും അതിൽ കൃഷ്ണനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പരാതിക്കാൻ ഭയന്ന് വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പരാതിക്കാരനെ കാറിൽ പിൻതുടർന്ന് പ്രതികൾ തേക്കട ഭാഗത്ത് വെച്ച് അമിതവേഗതയിൽ വന്ന് ബൈക്കിൽ യാത്രചെയ്ത് വന്നിരുന്ന അതിൽ കൃഷ്ണനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയുകയായിരുന്നു.



വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരു വാഹനത്തെ പിൻതുടർന്നുവെങ്കിലും പ്രതികളെ പിടികൂടുവാൻ കഴിഞ്ഞില്ല. തുടർന്ന് ഗുരുതരപരിക്കേറ്റ പരാതിക്കാരനെ ആശുപത്രിയിൽ എത്തിക്കുകയും പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതിൽ കൃഷ്ണൻ ഇപ്പോൾ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. പതിനഞ്ചിന് പുലർച്ചെയോടെ ബന്ധുവീടുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളേയും ഒളിപ്പിച്ചിരുന്ന വാഹനത്തേയും

വട്ടപ്പാറ പോലീസ് സ്റ്റേഷൻ സി .ഐ ശ്രീജിത് എസ്, എസ് ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്പിസിഒ അജിത്ത്, സിപിഒമാരായ ശ്രീജിത്ത്, ശ്രീകാന്ത്, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളുടെ പേരിൽ പല സ്റ്റേഷനുകളലും ക്രിമിനൽ കേസ്സുകൾ നിലവിലുണ്ടെന്നും വട്ടപ്പാറ പോലിസ് അറിയിച്ചു.

Post a Comment

0 Comments