കിഴക്കേക്കോട്ട: കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പിന്നാലെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിൽ നാല് കടകൾ പൂർണമായി കത്തി നശിച്ചു. സമീപത്തെ കടകളിലെ ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ഫയർ ഫോഴ്‌സിനെ സഹായിക്കാനെത്തി. ഷവർമ കടയിലാണ് തീപിടിത്തമുണ്ടായതെന്നും ഇതിന് സമീപത്തെ കടകളിലേയ്ക്ക് തീപടരുകയായിരുന്നെന്നുമാണ് വിവരം. കടയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്താകെ പുക നിറഞ്ഞതും കനത്ത ചൂടും തീ അണയ്ക്കുന്നതിൽ പ്രതിസന്ധി തീർത്തിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും കൃത്യസമയത്ത് സ്ഥലത്തെത്തി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചെന്നും തീ നിയന്ത്രണവിധേയമായെന്നും സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി വി ശിവൻകുട്ടിയും സ്ഥലത്തെത്തി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.