Recent-Post

ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ




തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം. മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു സംഭവം. മരപ്പാലം സ്വദേശി വിവേക്, സഹോദരന്‍ വിഷ്ണു എന്നിവരാണ് അക്രമം നടത്തിയത്.ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടോ ഡ്രൈവറായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ച വിവേകും സഹോദരന്‍ വിഷ്ണുവും ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നു. ആശുപത്രി ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചു.




ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ ഭീതിയിലാഴ്ത്തിയായിരുന്നു പ്രതിയുടെ ആക്രമണം. പ്രതികള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഫോര്‍ട്ട് ആശുപത്രിയില്‍ ആക്രമണം ഉണ്ടാകുന്നത്.

Post a Comment

0 Comments