വെള്ളനാട്: വേനൽ കനത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിൽ അഭയം പ്രാപിക്കുന്നത് പതിവാകുന്നു. വെള്ളനാട് നിന്ന് ഇന്ന് പിടികൂടിയത് രണ്ട് മൂർഖൻ പാമ്പുകളെയാണ്. വെള്ളനാട് പുനലാൽ വെഞ്ഞാറക്കുഴി ശശിയുടെ വീടിനുളള്ളിൽ നിന്നാണ് ആദ്യ മൂർഖനെ പിടികൂടിയത്. തൊട്ടടുത്ത് പുനലാൽ ചരുവിള വീട്ടിൽm ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് മറ്റൊരു മൂർഖനെ സാഹസികമായി പിടികൂടിയത്. പരുത്തിപ്പള്ളി, റേഞ്ച് ഓഫീസിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിന്‍റെ ആർ ആർ ടി അംഗവും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയാണ് രണ്ട് പാമ്പുകളെയും വലയിലാക്കിയത്. കിണറ്റിൽ കണ്ട മൂർഖനെ വലിയ പ്ലാസ്റ്റിക് കൂട കെട്ടിയിറക്കി, മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ കരക്കെത്തിച്ചാണ് പിടികൂടിയത്.


കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെരുമ്പാമ്പ് ഉൾപ്പെടെ ഏഴ് പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. ഈ പാമ്പുകളെയെല്ലാം ഉൾവനത്തിൽ കൊണ്ടുവിട്ടു. വേനൽകാലങ്ങളിൽ പാമ്പുകൾ മാളങ്ങളിൽ നിന്നിറങ്ങി തണുത്ത പ്രതലങ്ങൾ തേടി എത്തുന്നത് പതിവാണെന്നും അതിനാൽ രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വീടിനോട് ചേര്‍ന്ന് പാഴ്വസ്തുക്കളും തേങ്ങയും മടലും അടക്കമുള്ളവ കൂട്ടിയിടുന്നതും പാമ്പുകൾ എത്താൻ കാരണമാകാറുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ ആര്യനാട്, കോട്ടക്കകം, ഉഴമലക്കൽ, നെടുമങ്ങാട്, പാലോട് എന്നിവങ്ങളിൽ നിന്ന് പെരുമ്പാനെയും മൂർഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാർ എത്തി പിടികൂടിയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.