Recent-Post

കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതി പിടിയിൽ


 

മെഡിക്കൽ കോളേജ്: പാറോട്ടുകോണം സ്കൂളിന് സമീപം മീൻ കച്ചവടം നടത്തിയയാളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽപുത്തൻ വീട്ടിൽ രാജേഷ് എന്ന പനങ്ങ രാജേഷ് (45) നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ പൂന്ത് വിളാകത്ത് വീട്ടിൽ വിജേഷിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.


ഇക്കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വിജേഷിനോട് പ്രതി പണം ആവശ്യപ്പെടുകയും കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു.


മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ, എസ് ഐ മാരായ പ്രശാന്ത് സി.പി, പ്രിയ, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, രതീഷ്, രഞ്ജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments