Recent-Post

കഞ്ചാവ് കച്ചവടം നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ



 

അരുവിക്കര: കഞ്ചാവ് കച്ചവടം നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തൻവീട്ടിൽ വത്സലയെ (45) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.




മൈലാടുംപാറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. ഇവരിൽനിന്ന് 2.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാട്ടാക്കട റെയിഞ്ച് ഇൻസ്പെക്ടർ വിഎൻ മഹേഷ്, പ്രിവന്റിവ് ഓഫീസര്‍ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീവ, ഡ്രൈവർ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

0 Comments