Recent-Post

പാർലമെന്റ് തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്‌





 

വിതുര: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായും ബൂത്ത്‌ തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായും കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം നേതൃയോഗം ചേർന്നു. നേതൃയോഗം മുൻ വിവരാവകാശ കമ്മീഷണർ അഡ്വ. വിതുര ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.




ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജലീൽ മുഹമ്മദ്‌, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സി.എസ്.വിദ്യാസാഗർ, എൻ. ജയമോഹനൻ, ലാൽറോഷി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ മലയടി പുഷ്പാംഗദൻ,സി.ആർ.ഉദയകുമാർ, ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി.അനിരുദ്ധൻ നായർ, ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഡി.അജയകുമാർ, സേവാദൾ സംസ്ഥാന സെക്രട്ടറി എം.എസ്.സെൽവൻ, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ തുടങ്ങിയവർ സംസാരിച്ചു.


ബൂത്ത്‌ സമ്മേളനങ്ങൾ പൂർത്തിയാക്കി സംഘടന സംവിധാനം പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താനും പാർട്ടിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഫണ്ട്‌ ശേഖരണ പരിപാടിയായ 138 ചലഞ്ച് വിജയിപ്പിക്കാനും നേതൃയോഗം തീരുമാനമെടുത്തു. ഏപ്രിൽ മാസത്തിൽ മണ്ഡലം തല പദയാത്രയും മെയ് മാസത്തിൽ മണ്ഡലം സമ്മേളനവും നടത്താനും തീരുമാനിച്ചു. 

Post a Comment

0 Comments