Recent-Post

രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി; പതിനഞ്ചോളം കുടുംബങ്ങൾ ദുരിതത്തിൽ




 

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. ആറ്റിങ്ങൽ നഗരസഭ വാർഡ് 6 തച്ചൂർക്കുന്ന് അംഗനവാടിക്ക് സമീപത്താണ് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. രാത്രി പത്തു മണിക്ക് ശേഷം 3 ദിവസമായി പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതായാണ് പരിസരവാസികൾ പറയുന്നത്.


പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ച് പ്രദേശവാസികൾക്ക് വീടുകളിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വാമനപുരം നദിയുടെ തീര പ്രദേശമായ ഇവിടം പന്നിശല്യം രൂക്ഷമായതിനാൽ പേടികാരണം നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് ആരെന്നോ എവിടെയാണെന്നോ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് നിരന്തരമായി തുടരുന്നതിനാൽ നഗരസഭ അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Post a Comment

0 Comments