Recent-Post

കൃഷിക്ക് അനുയോജ്യമായ ഭൂമി മണ്ണിട്ട് നികത്തുന്നുവെന്ന് പരാതി

 


 

ആര്യനാട്
: കൃഷിക്ക് അനുയോജ്യമായ ഭൂമി മണ്ണിട്ട് നികത്തുന്നുവെന്ന് പരാതി. ആര്യനാട് കോരപ്പറമ്പ്, കൊക്കോട്ടേല എന്നിവിടങ്ങളിലെ കൃഷി ഭൂമികളാണ് മണ്ണിട്ട് നികത്തുന്നത്. പോലീസ്, റവന്യു ഒത്താശയോടെയാണ് മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം ഉയരുന്നത്. മണ്ണ് മാഫിയയുടെ ഭീഷണിയിലാണ് പരിസരവാസികൾ. 


വീടു നിർമാണത്തിന് വയൽ നികത്തലിനോ മണ്ണ് നീക്കാനോ മുതിരുന്ന സാധാരണക്കാരനെതിരെ നടപടിയും നിയമക്കുരുക്ക് സൃഷ്ടിക്കുന്ന അധികൃതർ വമ്പൻ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് വഴിതുറക്കുകയാണെന്നും ചില രാഷ്ട്രീയ നേതാക്കളുടെ ഭൂമാഫിയകളുമായുള്ള ബന്ധം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.


Post a Comment

0 Comments