Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മുംതാസ് ടീച്ചറിനെ അവസാനമായി കാണാൻ പ്രിയപ്പെട്ട അധ്യാപകരും വിദ്യാർഥികളും


 
അരുവിക്കര: അഴീക്കോട്ട് കൊല്ലപ്പെട്ട നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ മുംതാസിന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സ്കൂളിൽ എത്തിച്ചത്. മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ മൃതദ്ദേഹം സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധിപേരാണ് അവരുടെ പ്രിയപ്പെട്ട അധ്യാപികയെ അവസാനമായി ഒരുനോക്ക് കാണുവാൻ എത്തിയത്.





ഇന്നലെയാണ് അഴിക്കോട്ട് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്പിച്ച ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മുംതാസ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. 

Post a Comment

0 Comments